ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്

ഒരുമയുടെ സംഗമമായി ഒ.ഐ.സി.സി കുവൈത്ത് ഇഫ്താർ

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ യു​​​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ കാ​ട്ടൂ​ക​ളീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മ​റ്റി അം​ഗം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഡോ.​അ​മീ​ർ, ബി​നു ചേ​മ്പാ​ല​യം, എം.​എ നി​സാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​ബി​ൻ ജോ​സ് സ്വാ​ഗ​ത​വും ഇ​ല്യാ​സ് പു​തു​വാ​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മാ​രാ​യ സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ, വി​പി​ൻ മ​ങ്ങാ​ട്, ജ​ലി​ൻ തൃ​പ്ര​യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ടി​മാ​രാ​യ സു​രേ​ഷ് മാ​ത്തൂ​ർ, ബി​നോ​യ് ച​ന്ദ്ര​ൻ, ടി.​കെ. ശം​സു​ദ്ധീ​ൻ, നി​ബു ജേ​ക്ക​ബ്, റ​സാ​ക്ക് ചെ​റു​തു​രു​ത്തി, സെ​ക്ര​ട്ടി​മാ​രാ​യ റെ​ജി കോ​രു​ത്, ജോ​സ​ഫ് മാ​ത്യു, ജിം​സ​ൺ മാ​ത്യു, സോ​ജി എ​ബ്ര​ഹാം മാ​ർ​ട്ടി​ൻ പ​ട​യാ​ട്ടി​ൽ, സു​ബാ​ഷ് പി. ​നാ​യ​ർ, ജോ​യി​ൻ ട്ര​ഷ​റ​ർ കോ​ശി ബോ​സ്, ഒ.​ഐ.​സി.​സി ജി​ല്ല പ്ര​സി​ഡ​ന്റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, യൂ​ത്ത് വി​ങ്, വ​നി​താ വി​ങ് പ്ര​തി​നി​ധി​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - OICC Kuwait Iftar as a gathering of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.