അഹ്മദ് അൽ മൻഫൂഹി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി പ്രവർത്തനം പകുതി ജീവനക്കാരുമായി പുനഃക്രമീകരിക്കുന്നു. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി എല്ലാ ഗവർണറേറ്റിലെയും അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റുകൾക്ക് നിർദേശം നൽകി.എല്ലാ സമയത്തും ഒരു കെട്ടിടത്തിൽ ആകെ തൊഴിലാളികളുടെ പകുതി പേരേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് നിർദേശം. ഇതനുസരിച്ച് റൊേട്ടഷൻ സംവിധാനം നടപ്പാക്കും. ജോലിസമയത്ത് സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.