കുവൈത്ത് സിറ്റി: താമസാനുമതി നിയമലംഘനങ്ങൾക്കുള്ള പുതിയ പിഴനിരക്കുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അനുവദനീയമായ കാലാവധി കഴിഞ്ഞ് പെർമിറ്റില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് ഇനി ആദ്യ മാസം പ്രതിദിനം രണ്ട് ദീനാറും തുടർന്നുള്ള കാലയളവിൽ നാല് ദീനാറും പിഴ ചുമത്തും.
സന്ദർശന വിസ, അടിയന്തര എൻട്രി പെർമിറ്റ്, ഡ്രൈവർ വിസ തുടങ്ങിയവയിൽ കാലാവധി ലംഘിച്ചാൽ പ്രതിദിനം 10 ദീനാർ ആണ് പിഴ. പരമാവധി 2,000 ദീനാർ വരെ ഇത്തരത്തിൽ ഈടാക്കും. റെസിഡൻസി പെർമിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ തുടരുന്ന വിദേശികൾക്ക് പരമാവധി 1,200 ദീനാർ വരെ പിഴ ചുമത്തും. ഗാർഹിക തൊഴിലാളികൾക്ക് പിഴപരിധി 600 ദീനാറായും നിശ്ചയിച്ചിട്ടുണ്ട്. സാധുവായ റെസിഡൻസി ഉള്ളവരെ ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തുടരാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സ്ത്രീകളുടെയും സ്വത്തുടമകളുടെയും വിദേശ നിക്ഷേപകരുടെയും കുട്ടികളെ ഈ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് നാലുമാസമാണ് തുടർച്ചയായി രാജ്യത്തിന് പുറത്ത് തങ്ങാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.