കുവൈത്ത് സിറ്റി: ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം കുവൈത്തിന്റെ വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്വാൻ അറിയിച്ചു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ കഷ്ണങ്ങൾ ചില ഇടങ്ങളിൽ പതിച്ചത് ചെറിയ നാശനഷ്ടങ്ങൾക്കിടയാക്കി.
തെക്കൻ മേഖലയിലും ആറാം റിങ് റോഡിലുമുള്ള നിരവധി ഓവർഹെഡ് ലൈനുകളുടെ സേവനം തടസ്സപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യൂതി തടസ്സപ്പെടാൻ ഇടയാക്കി. ഈ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വൈദ്യുതി ഉൽപാദനം, ജല ഡീസാലിനേഷൻ, ട്രാൻസ്മിഷൻ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.