പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​രി​ക്കേ​റ്റ​യാ​ളെ സ​ന്ദ​ർ​ശി​ക്കു​ന്നു

പ​രി​ക്കേ​റ്റ​വ​രെ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലു​ള്ള പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ചു.

ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ക്കേ​റ്റ​വ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ൽ സം​ഘം ധ​രി​പ്പി​ച്ചു. എ​ല്ലാ​വ​രും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് പ​ന്ത്ര​ണ്ടു പേ​രെ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത്, ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​ർ, മു​ബാ​റ​ക് ആ​ശു​പ​ത്രി ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ലി അ​ൽ സാ​ലിം വ്യോ​മ​താ​വ​ള​ത്തി​ലെ സാ​യു​ധ സേ​ന​യി​ലെ മൂ​ന്നു അം​ഗ​ങ്ങ​ൾ​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു.

Tags:    
News Summary - Prime Minister visits the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.