ബ​​ന്ധ​​ങ്ങ​​ളെ പ​​രി​​പാ​​ലി​​ക്കാം

ഒ​രാ​ൾ മു​ഹ​മ്മ​ദ് ന​ബി​യോ​ട് ചോ​ദി​ച്ചു- എ​നി​ക്ക് ബ​ന്ധു​ക്ക​ൾ ഉ​ണ്ട്. ഞാ​ൻ അ​വ​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്നു, അ​വ​ർ അ​ത് വി​ച്ഛേ​ദി​ക്കു​ന്നു. ഞാ​ൻ അ​വ​ർ​ക്കു ന​ന്മ ചെ​യ്യു​ന്നു; അ​വ​ർ എ​നി​ക്കു ദോ​ഷം ചെ​യ്യു​ന്നു. ഞാ​ൻ അ​വ​രോ​ട് വി​വേ​ക​ത്തോ​ടെ പെ​രു​മാ​റു​ന്നു; അ​വ​ർ എ​ന്നോ​ട് അ​വി​വേ​ക​മാ​യി പെ​രു​മാ​റു​ന്നു”.

ന​ബി മ​റു​പ​ടി ന​ൽ​കി: “താ​ങ്ക​ൾ പ​റ​ഞ്ഞ​തു പോ​ലെ​യാ​ണ് കാ​ര്യ​ങ്ങ​ളെ​ങ്കി​ൽ, അ​ത് അ​വ​രെ ചൂ​ടു​ചാ​രം തീ​റ്റു​ന്ന​തു​പോ​ലെ​യാ​ണ്. താ​ങ്ക​ൾ ഈ ​നി​ല​പാ​ടി​ൽ തു​ട​രു​ന്നി​ട​ത്തോ​ളം അ​ല്ലാ​ഹു​വി​ന്റെ സ​ഹാ​യം താ​ങ്ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും”.

ബ​ന്ധ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഖു​ർ​ആ​നി​ക ദ​ർ​ശ​നം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ന​ന്മ​ക്ക് പ​ക​രം ന​ന്മ ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ മ​നു​ഷ്യ​ന്റെ സ്വ​ഭാ​വ​മാ​ണ്. എ​ന്നാ​ൽ ദോ​ഷം ചെ​യ്യു​ന്ന​വ​രോ​ട് ന​ന്മ​യി​ൽ വ​ർ​ത്തി​ക്കു​ന്ന​ത് വി​ശ്വാ​സ​ത്തി​ന്റെ ഉ​ന്ന​ത​മാ​യ അ​വ​സ്ഥ​യാ​ണ്. പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ അ​വ ശ​രി​യാ​ക്കി​യെ​ടു​ക്കാ​നു​ള്ള പ​ര​മാ​വ​ധി ശ്ര​മം വി​ശ്വാ​സി​യു​ടെ ഭാ​ഗ​ത്ത്നി​ന്ന് ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

അ​വി​വേ​കി​ക​ളോ​ട് വി​വേ​ക​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് വി​വേ​ക​ശാ​ലി​ക​ളു​ടെ അ​ട​യാ​ള​മാ​ണ്. ബ​ന്ധം മു​റി​ക്കു​ന്ന​വ​രോ​ട് ബ​ന്ധം ചേ​ർ​ക്കു​ന്ന​തും, ഉ​പ​ദ്ര​വി​ക്കു​ന്ന​വ​രെ തി​രി​ച്ച് ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കു​ന്ന​തും അ​തു​പോ​ലെ​ത​ന്നെ. വി​ശി​ഷി​ച്ചും കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ. പ്ര​ത്യു​പ​കാ​ര​വും ന​ന്മ​ക​ളും ചെ​യ്യു​ക​യാ​ണെ​ങ്കി​ലോ, അ​ത് വ​ള​രെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ന​ന്മ​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. ഏ​റ്റ​വും ന​ല്ല​തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​മ്പോ​ൾ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ശ​ത്രു മി​ത്ര​മാ​യി മാ​റും. ഇ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് അ​ത്ര ല​ളി​ത​മാ​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, ഉ​യ​ർ​ന്ന ചി​ന്ത​യും ക്ഷ​മാ​ശീ​ല​വും ഉ​ള്ള​വ​ർ​ക്ക് അ​ത് എ​ളു​പ്പ​ത്തി​ൽ സാ​ധി​ക്കു​ന്നു. റ​മ​ദാ​ൻ ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ മാ​സ​മാ​ണ്. ബ​ന്ധ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​ലെ മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

Tags:    
News Summary - Let's take care of relationships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.