ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാക്രമീകരണങ്ങൾ അവലോകനം ചെയ്തു ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്. അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ സാന്നിധ്യത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗം ചേർന്നു.എല്ലാ സുരക്ഷ ഉദ്യോഗസ്ഥരുടെ ഫീൽഡ് സാന്നിധ്യം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കൽ എന്നിവയുടെ ആവശ്യകത സൂചിപ്പിച്ച മന്ത്രി രാജ്യത്തെ സുരക്ഷ പട്രോളിങ് വിന്യാസങ്ങൾ ശക്തിപ്പെടുത്താനും സുപ്രധാന സ്ഥലങ്ങൾ, പ്രധാന സൗകര്യങ്ങൾ, അവശ്യ സേവനങ്ങൾ എന്നിവ സുരക്ഷിതമാക്കാനും നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ ഏകോപനത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. അടിയന്തര നമ്പർ (112) വഴി എല്ലാ റിപ്പോർട്ടുകളും സ്വീകരിക്കാനും അവ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സുരക്ഷ ഏജൻസികൾ പൂർണമായും സജ്ജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അംഗീകൃത സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും കൃത്യത പാലിക്കാനും, കിംവദന്തികൾ പിന്തുടരാതിരിക്കാനും എല്ലാവരും തയാറാകണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ആത്മവിശ്വാസം സംരക്ഷിക്കുന്നതിനായി എല്ലാ മേഖലകളും പൂർണ ഐക്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.