കുവൈത്ത്സിറ്റി: കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ചെങ്ങന്നൂര്‍ വെന്മണി നാടാവള്ളിൽ വില്ലയിൽ രാജന് ഡാനിയേല്‍ (78) നാട്ടിൽ നിര്യാതനായി. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (ഐ.സി.എസ്.കെ) ബോര്‍ഡ് മുന്‍ സെക്രട്ടറിയും വൈസ് ചെയര്‍മാനും വെൺമണി പ്രവാസി അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു. ഒ.ഐ.സി.സി രക്ഷാധികാരി, യു.എം.ഒ രക്ഷാധികാരി, കുവൈത്ത് മാർത്തോമാ ഇടവക അംഗം, സെന്റ് തോമസ് മാർത്തോമാ ഇടവക മെമ്പർ, മാർത്തോമാ സഭാ കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുവൈത്തില്‍നിന്ന് നാട്ടില്‍ പോയത്. ഭാര്യ: സൂസി രാജൻ. മക്കൾ : അവിനാഷ് (കുവൈത്ത്), അനൂപ് (ആസ്ട്രേലിയ). മരുമക്കൾ: ജീന, മാലിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.