ചേമഞ്ചേരി ഫെസ്റ്റിൽ പങ്കെടുത്ത അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ ആറാമത് വാർഷിക ഫാമിലി പിക്നിക് 'ചേമഞ്ചേരി ഫെസ്റ്റ് 2022' കബ് ദ് റിസോർട്ടിൽ നടന്നു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ചേമഞ്ചേരി പഞ്ചായത്തിലെ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഒരേ പഞ്ചായത്തിലുള്ളവരുടെ ഒത്തുചേരൽ എല്ലാവരിലും നാടിന്റെയും പരിസരങ്ങളിലെയും ഓർമകളുണർത്തി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പിഞ്ചുകുട്ടികളുടെ മിഠായി പെറുക്കൽ മത്സരത്തോടെ തുടങ്ങിയ പരിപാടി മുതിർന്നവരുടെ വാശിയേറിയ ഗ്രാൻഡ് ഹൈപ്പർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരത്തിനും സാക്ഷിയായി. നാല് ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ടൈഗർ തിരുവങ്ങൂർ ടീം ട്രോഫി കരസ്ഥമാക്കി.
ചടങ്ങിൽ പ്രസിഡന്റ് അഷ്റഫ് ദല്ലാഹ് അധ്യക്ഷത വഹിച്ചു. റിഹാബ് തൊണ്ടിയിൽ സ്വാഗതവും അഷ്റഫ് കേളോത്ത് നന്ദിയും പറഞ്ഞു. സുൽഫിക്കർ തിരുവങ്ങൂർ അവതാരകനായി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.