കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച ആരംഭിക്കുന്ന സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സ്കൂൾ സമയത്തിൽ മാറ്റം. അധ്യയനം രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് 12.35 വരെയാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അവശ്യ കോഴ്സുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടൈംടേബിൾ പുന:ക്രമീകരിച്ചിട്ടുണ്ട്. പ്രതിദിനം 40 മിനിറ്റകൾ വിതമുള്ള ആറ് പീരിയഡുകളാണ് ഉണ്ടാകുക.
നിലവിലെ അധ്യയന വർഷാവസാനം വരെ മാത്രമാണ് ഈ ക്രമീകരണമെന്നും വിദ്യാഭ്യാസ പ്രക്രിയ സുഗമമാക്കുന്നതിനും കാര്യക്ഷമമായ തുടർച്ച ഉറപ്പാക്കലും ലക്ഷ്യമിട്ടുള്ള താൽക്കാലിക നടപടികളുടെ ഭാഗമാണിതെന്നും വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖൽദി വ്യക്തമാക്കി.
രാജ്യത്ത് ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ, മത, പ്രത്യേക വിദ്യാഭ്യാസ മേഖലകളിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കിന്റർഗാർട്ടൻ, എലിമെന്ററി, മിഡിൽ സ്കൂളുകൾക്ക് വിദൂര പഠനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.