കുവൈത്ത് സിറ്റി: കുവൈത്തിൽ രാത്രികാല കർഫ്യൂ സമയം ഉപയോഗപ്പെടുത്തി റോഡ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. എക്സ്പ്രസ് വേകളിലും മറ്റു പ്രധാന റോഡുകളിലും അടുത്ത ദിവസങ്ങളിൽ റോഡുപണി നടക്കുന്നുണ്ട്. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ സമയം, അടുത്ത മാസം കർഫ്യൂ പിൻവലിക്കുംമുമ്പ് പരമാവധി ഭാഗം അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമത്തിലാണ് റോഡ് ഗതാഗത പബ്ലിക് അതോറിറ്റി.
കർഫ്യൂ സമയം റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗപ്പെടുത്തണമെന്ന് നേരേത്ത പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഗതാഗതക്രമീകരണത്തിെൻറ ബുദ്ധിമുട്ട് ഒഴിവാകും എന്നതാണ് പ്രധാന മെച്ചം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.