കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ഇളവ് അനുവദിച്ച രണ്ട് മണിക്കൂറിൽ മൈതാനങ്ങളിൽ കളിക്കാനോ മറ്റു ഒത്തുകൂടലുകളോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒാരോരുത്തരായി വ്യായാമത്തിന് മാത്രമാണ് നിയന്ത്രണങ്ങളോടെ അനുമതി. ഫുട്ബാൾ പോലെ കൂട്ടം ചേർന്നുള്ള കളികൾക്കോ മറ്റ് ഒത്തുചേരലുകൾക്കോ അനുമതിയില്ല. മാസ്കും കൈയുറയും ധരിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും മാത്രമെ നടക്കാൻ ഇറങ്ങാവൂവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം പൊലീസ് പട്രോൾ ടീം മൈതാനങ്ങളിൽ ഫുട്ബാൾ കളിക്കുന്നത് കണ്ടെത്തിയിരുന്നു.
തടവുശിക്ഷയും നാടുകടത്തലും ലഭിക്കുന്ന കുറ്റമാണിതെന്ന് പൊലീസ് വ്യക്തമാക്കി. വൈകീട്ട് നാലര മുതൽ ആറര വരെയാണ് വ്യായാമ നടത്തത്തിന് നിബന്ധനകളോടെ കർഫ്യൂവിൽ ഇളവ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.