കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വീണ്ടും ഫോൺവിളിച്ച് തട്ടിപ്പ്. സർക്കാർ ഏജൻസിയിൽനിന്നാണെന്ന് പറഞ്ഞ് വിളിച്ചയാൾ പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 400 കുവൈത്ത് ദീനാർ തട്ടിയെടുത്തു. അഹമ്മദി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതിയെത്തിയത്. സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ ഫോൺ വിളിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും സിവിൽ ഐഡിയും ബാങ്ക് കാർഡ് നമ്പറുകളും ആവശ്യപ്പെടുകയും ചെയ്തു.
വിവരങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് 400 ദീനാർ പിൻവലിച്ചതായി അറിയിച്ചുകൊണ്ട് പ്രവാസിക്ക് ബാങ്കിൽനിന്ന് സന്ദേശം ലഭിച്ചു. പരിഭ്രാന്തനായ അദ്ദേഹം ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അനധികൃത ഇടപാടുകൾ തടയുന്നതിനായി അക്കൗണ്ട് നിർജ്ജീവമാക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.