വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളും ജനവിധി തേടുകയാണ്. പാർട്ടി രൂപവത്കരിച്ച ശേഷം നടന്ന 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ പാർട്ടി വിജയിച്ചു. ഇൗ വാർഡുകൾ മുന്നിൽവെച്ചാണ് പാർട്ടി വോട്ടഭ്യർഥിക്കുന്നത്. അഴിമതിരഹിത ജനപക്ഷ വികസനം എന്ന മുദ്രാവാക്യം ഇൗ വാർഡുകളിൽ സാധ്യമാക്കി. വികസനത്തിന് നൂതന ആശയങ്ങൾ മുന്നോട്ടുവെക്കാൻ സാധിച്ചു. അടിസ്ഥാന ആവശ്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക, പിന്നാക്കം നിൽക്കുന്നവരെ പരിഗണന നൽകി ഉയർത്തിക്കൊണ്ടുവരുക, ഗ്രാമങ്ങൾ സ്വയംപര്യാപ്തമാക്കുക, കാർഷിക മേഖലക്കും പരിസ്ഥിതിക്കും പരിഗണന നൽകുക തുടങ്ങിയവയിൽ ശ്രദ്ധ ചെലുത്താൻ വെൽഫെയർ വാർഡുകളിൽ കഴിഞ്ഞു. എല്ലാവർക്കും തൊഴിൽ, പട്ടിണിരഹിത വാർഡുകൾ എന്ന സ്വപ്നം സർക്കാർ പദ്ധതികളോടൊപ്പം വിവിധ ഏജൻസികളുടെയും വാർഡിലെ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കാൻ ശ്രമിച്ചു.
ആദ്യ ഹരിത വാർഡ് എന്ന ഖ്യാതി വെൽഫെയർ വാർഡിന് സ്വന്തം. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തത്തോട് നീതി പുലർത്താനും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് പാർട്ടി ജനങ്ങളിലേക്ക് വോട്ടഭ്യർഥിച്ച് ഇറങ്ങുന്നത്. വെൽഫെയർ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടീം വെൽഫെയർ സേവനരംഗത്ത് സജീവമായതിന് കേരളം സാക്ഷിയാണ്.
സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയ പല ജനസേവന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ ടീം വെൽഫെയറിന് കഴിഞ്ഞു. രണ്ടു പ്രളയത്തിനും ഉരുൾ പൊട്ടലുകളിലും പരിശീലനം സിദ്ധിച്ച ടീം വെൽഫെയർ പ്രവർത്തനം കേരളം കണ്ടു. വാർഡ് തലത്തിലും കർമയോഗ്യരായ വളൻറിയർ സംവിധാനം വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ അവരുടെ പ്രവർത്തനം ഒാരോ വാർഡുകൾക്കും മുതൽക്കൂട്ടാവും.
നിലവിടെ സർക്കാറിനെതിരെ പ്രതികരിക്കാനുള്ള അവസരം കൂടിയാണ് ഇൗ തെരഞ്ഞെടുപ്പ്. ഇടതുസർക്കാർ സ്വീകരിച്ചുവരുന്ന മൃദു സംഘി നിലപാട്, ഒരു പഠനത്തിെൻറയും പിൻബലമില്ലാതെ നടപ്പാക്കുന്ന മുന്നാക്ക സംവരണം, അഴിമതി, നിയമസഭയെ നോക്കുകുത്തിയാക്കി ചുെട്ടടുക്കുന്ന കരിനിയമങ്ങൾ എന്നിവക്കെതിരിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.കോവിഡ് കാലത്ത് മാനസികമായും സാമ്പത്തികമായും പ്രയാസം അനുഭവിച്ച പ്രവാസികളോട് ഇൗ സർക്കാർ കാണിച്ച അനീതി മറന്നിട്ടില്ല. ഗൾഫ് നാടുകളിൽ കോവിഡ് മരണം വർധിക്കുകയും നാടണയാൻ പ്രവാസികൾ ഒന്നടങ്കം ശബ്ദമുയർത്തുകയും ചെയ്തിട്ടും സർക്കാർ മുഖം തിരിച്ചു.
വെൽഫെയർ കേരള കുവൈത്ത് അടക്കമുള്ള ജി.സി.സി ഘടകങ്ങളുടെ ഇൗ കാലയളവിലെ ഇടപെടൽ പാർട്ടിക്ക് അനുകൂലമായി വിധിയെഴുതും. സൗജന്യ ഭക്ഷണ, മരുന്ന് വിതരണം, സൗജന്യ വിമാനം തുടങ്ങിയ കർമപദ്ധതികൾ കോവിഡ് കാലത്ത് നടപ്പാക്കി. നാട്ടിൽ എത്തിയ പ്രവാസികൾക്ക് നാട്ടിലെ വെൽഫെയർ പാർട്ടി പ്രവർത്തകരും അവശ്യസേവനങ്ങൾ ലഭ്യമാക്കി. പ്രതിബദ്ധതയുള്ള സ്ഥാനാർഥികൾ ആണ് വെൽഫെയർ പാർട്ടിക്കുവേണ്ടി ജനവിധി തേടുന്നത്. ജനങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ളവരാണവർ. അഴിമതി രഹിത, ക്ഷേമ വാർഡുകളുടെയും പഞ്ചായത്തുകളുടെയും നിർമിതിയാണ് ലക്ഷ്യം. അതിന് പ്രബുദ്ധരായ കേരള ജനത ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.