ചൈനയുമായി ചർച്ചനടത്തി ലോകാരോഗ്യ സംഘടന മേധാവി; വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ സഹകരണം ​തേടി

ജനീവ: രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷന്‍റെ ഡയറക്ടറുമായി ചർച്ച നടത്തി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്. കോവിഡ് മരണങ്ങൾ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയുടെ സഹകരണവും ആവശ്യപ്പെട്ടു.

'ചൈനയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് മന്ത്രി മാ ഷിയാവോയിയുമായി ചർച്ച നടത്തി. വിശദമായ വിവരങ്ങൾ പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. ഇത് തുടരാനും ഞങ്ങൾ അഭ്യർഥിക്കുന്നു. വൈറസിന്‍റെ ഉറവിടം മനസിലാക്കുന്നതിനായി സഹകരണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.'-ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് ട്വീറ്റ് ചെയ്തു

കഴിഞ്ഞ ദിവസമാണ് കോവിഡ് മരണങ്ങൾ സംബന്ധിച്ച പുതിയ കണക്കുകൾ ചൈന പുറത്തുവിട്ടത്. നാഷണൽ ഹെൽത്ത് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം 2022 ഡിസംബർ എട്ടിനും 2023 ജനുവരി 12നുമിടയിൽ 59,938 കോവിഡ് അനുബന്ധ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ ഏഴിന് കോവിഡ് നയങ്ങളിൽ അയവ് വരുത്തിയതാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.   

Tags:    
News Summary - WHO welcomes China's latest Covid data, seeks cooperation to find out its origin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.