യു​ദ്ധ​ഭീ​തി: മൂ​ന്നാംദി​വ​സ​വും യു.​എ​സ് ആ​ക്ര​മ​ണം

തെ​ഹ്റാ​ൻ/​വാ​ഷി​ങ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​റാ​നി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി യു.​എ​സ്. ഇ​റാ​ന്റെ പ്ര​തി​രോ​ധ, ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തു. നാ​ല് മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

യു.​എ​സ് സൈ​നി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നും പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ മേ​ഖ​ല ഒ​രി​ക്ക​ൽ​കൂ​ടി യു​ദ്ധ​നി​ഴ​ലി​ലാ​യി. ആ​ഗോ​ള എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ലെ നി​ർ​ണാ​യ​ക മേ​ഖ​ല​യാ​യ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന അ​ധി​ക ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള യു.​എ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ​ദി​വ​സം പ​ശ്ചി​മേ​ഷ്യ സാ​ക്ഷി​യാ​യി.

ഇ​റാ​നി​ലെ ആ​റ് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ യു.​എ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തെ​ഹ്റാ​നു​പു​റ​മെ ബൂ​ശ​ഹ​ർ, ബ​ന്ദ​ർ അ​ബ്ബാ​സ്, മാ​ഹ്ശ​ഹ​ർ, അ​ബാ​ദാ​ൻ, ചാ​ബ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​റാ​ന്റെ പ്ര​തി​രോ​ധ-​ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ സു​പ്ര​ധാ​ന​മാ​ണ് ഈ ​ന​ഗ​ര​ങ്ങ​ൾ. ബ​ന്ദ​ർ അ​ബ്ബാ​സ്, ചാ​ബ​ഹാ​ർ തു​ട​ങ്ങി​യ​വ തു​റ​മു​ഖ ന​ഗ​ര​ങ്ങ​ളാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ള്ള​ത് അ​ബാ​ദാ​നി​ലാ​ണ്. മാ​ഹ്ശ​ഹ​റി​ൽ ഇ​റാ​ന്റെ ആ​ണ​വ നി​ല​യ​വും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നാ​വി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ. ഇ​തി​നു​പു​റ​മെ​യാ​ണ് ഹു​ർ​മു​സി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ 20 ശ​ത​മാ​നം ചു​ങ്കം​പി​രി​ക്കു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു.​എ​സി​ന്റെ സ​ഖ്യ​രാ​ഷ്ട്ര​ങ്ങ​ൾ വ​രെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഈ ​പ്ര​ഖ്യാ​പ​നം ഇ​റാ​ൻ ത​ള്ളി. ഹു​ർ​മു​സി​ന്റെ സം​ര​ക്ഷ​ണാ​വ​കാ​ശം ത​ങ്ങ​ളു​ടേ​തു മാ​​​​ത്ര​മാ​ണെ​ന്ന് തി​രി​ച്ച​ടി​ച്ച ഇ​റാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ, ഹു​ർ​മു​സി​ൽ യു.​എ.​ഇ​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​യ​രു​ന്ന​ത്. ഒ​മാ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ട​ൽ ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലി​നു​നേ​രെ​യാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് യു.​എ.​ഇ വാ​ദം. ബ​ഹ്റൈ​നും ജോ​ർ​ഡ​നും ത​ങ്ങ​ളു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​നി​ടെ, ഇ​റാ​നെ​ച്ചൊ​ല്ലി യ​മ​നി​ലും സം​ഘ​ർ​ഷം ക​ന​ക്കു​ക​യാ​ണ്. യ​മ​നി​ൽ ഇ​റാ​ൻ അ​നു​കൂ​ലി​ക​ളാ​യ ഹൂ​തി ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ൻ​ആ വി​മാ​ന​ത്താ​വ​ളം ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​റി​ന്റെ ഒ​ത്താ​ശ​യോ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​ണ് സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തോ​ടെ, ഹൂ​തി​ക​ൾ സൗ​ദി അ​റേ​ബ്യ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി. ഹൂ​തി​ക​ൾ കൂ​ടി സം​ഘ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

എ​ണ്ണ ക്ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ബാ​ബു​ൽ മ​ന്ദി​ബ് ക​ട​ലി​ടു​ക്കി​ലും ഹൂ​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​മോ എ​ന്നാ​ശ​ങ്ക​യു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്ന് സൂ​യ​സ് ക​നാ​ലി​ലേ​ക്കു​ള്ള പാ​ത​യാ​യ ബാ​ബു​ൽ മ​ന്ദി​ബി​ൽ നേ​ര​ത്തെ ഇ​സ്രാ​യേ​ൽ ക​പ്പ​ലു​ക​ൾ ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​പ്പ​ൽ പാ​ത​യാ​യ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​നി​ശ്ചി​ത​ത്വം ആ​ഗോ​ള ഊ​ർ​ജ​വി​പ​ണി​യി​ലും ക​പ്പ​ൽ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - US Continues Attacks for Third Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.