പ്രതീകാത്മക ചിത്രം

ഫലസ്തീന് ഐക്യരാഷ്ട്രസഭ അംഗത്വം: പിന്തുണച്ച് ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ അംഗത്വത്തിനുള്ള ഫലസ്തീന്റെ ശ്രമത്തെ പിന്തുണച്ച് ഇന്ത്യ. ഫലസ്തീനും ഇസ്രായേലിനുമിടയിലെ സംഘർഷത്തിന് അറുതി വരുത്താൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു.

ഫലസ്തീൻ അതോറിറ്റിക്കും ഗസ്സയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും സഹായം ഉറപ്പാക്കാനും ഏകോപിപ്പിക്കാനുമായി രൂപവത്കരിച്ച അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഫലസ്തീൻ ഡോണർ ഗ്രൂപ്’ നേതൃത്വത്തിൽ ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അന്താരാഷ്ട്ര നിയമത്തിനനുസൃതമായി അംഗീകൃത അതിർത്തികളിൽ സമാധാനത്തിലും സുരക്ഷയിലും ഇസ്രായേലും ഫലസ്തീനും ഒരുമിച്ച് ജീവിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണക്കുന്നു.

ഇന്ത്യ ഫലസ്തീൻ ജനതയുടെ ദീർഘകാല പങ്കാളിയാണ്. ഫലസ്തീനിലെ ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, സ്ഥാപന നിർമാണം എന്നിവയിൽ ഇന്ത്യ നിലവിൽ പ്രധാന പദ്ധതികളിൽ ഏർപ്പെട്ടതായി പറഞ്ഞ ശ്രീപ്രിയ രംഗനാഥൻ പുനരധിവാസം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയിലധിഷ്ഠിതമായ നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.

Tags:    
News Summary - India Supports Palestine UN Membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.