ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികൾ; പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും ഇത്തിഹാദും, ഇന്ത്യയിൽ നിന്ന് ഒരു കമ്പനി മാത്രം

വാഷിങ്ടൺ: ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ട് എയർലൈൻറേറ്റിങ്.കോം മുൻ വർഷങ്ങൾക്ക് സമാനമായി ഒരിക്കൽ കൂടി എയർ ന്യൂസിലാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ക്വാന്റാസിനെ നേരിയ വ്യത്യാസത്തിന് പിന്തള്ളിയാണ് എയർ ന്യൂസിലാൻഡിന്റെ നേട്ടം.

ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തി പസഫിക്കാണ് മൂന്നാമത്. ഖത്തർ എയർവേയ്സ് നാലാം സ്ഥാനത്തെത്തിയപ്പോൾ എമിറേറ്റ്സ് വിർജിൻ ആസ്ട്രേലിയ, ഇത്തിഹാദ്, എ.എൻ.എ, ഇവ എയർ, കൊറിയൻ എയർ എന്നിവയും പട്ടികയിലുണ്ട്. ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നുപോലും ഇന്ത്യയിൽ നിന്നുള്ളതില്ല.

എന്നാൽ, ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളിൽ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ ഇടംപിടിച്ചു. 19ാം സ്ഥാനമാണ് ഇൻഡിഗോക്ക് ലഭിച്ചത്. ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസാണ് ഒന്നാമത്. ജെറ്റസ്റ്റാർ എയർലൈൻ, റയാൻ എയർ, ഈസിജെറ്റ്, ഫ്രണ്ടിയർ എയർലൈൻ, എയർ ഏഷ്യ എന്നിവയും പട്ടികയിലുണ്ട്.

Tags:    
News Summary - These are the Safest Airlines in the World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.