മോദിയും അഫ്​ഗാൻ പ്രസിഡന്‍റും സൗഹൃദ സ്​മാരകമായി നിർമിച്ച സൽമ ഡാമിൽ ബോംബിട്ട്​ താലിബാൻ

കാബൂൾ: അഫ്​ഗാൻ-ഇന്ത്യ സൗഹൃദ സ്​മാരകമായി നിലകൊള്ളുന്ന സൽമ ഡാമിൽ ബോംബിട്ട്​ താലിബാൻ. ഹെറാത്ത്​ പ്രവിശ്യയിലെ ചിശ്​ത്​ ജില്ലയിൽ വൈദ്യുതി വിതരണം നടത്തുന്നതിനായി സ്​ഥാപിച്ചതാണ്​ സൽമ ഡാം. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്​ഗാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിയും ചേർന്നാണ്​ ഡാമി​‍െൻറ ഉദ്​ഘാടനം നിർവഹിച്ചത്​.

തുടർച്ചയായ താലിബാൻ ആക്രമണം സംബന്ധിച്ച്​ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ദേശീയ ജല വകുപ്പ്​ അറിയിച്ചു. റോക്കറ്റ്​ ആക്രമണം തുടർന്നാൽ ഡാം തകരുമെന്ന്​ അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ എട്ടു​ ജില്ലകൾ ഡാമിനെ ആശ്രയിച്ചാണ്​ നിലനിൽക്കുന്നത്​. ഡാം തകർന്നാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും വിദഗ്​ധർ പറയുന്നു. ചിശ്​ത്​, കഹസാൻ ജില്ലകളെയായിരിക്കും തകർച്ച ഏറ്റവും ഗുരുതരമായി ബാധിക്കുക. അതേസമയം, ഡാമിന്​ നേർക്ക്​ ആക്രമണം നടത്തി എന്ന വാർത്ത വാസ്​തവ വിരുദ്ധമാണെന്ന്​ താലിബാൻ വക്താവ്​ സബീഹുല്ല മുജാഹിദ്​ പറഞ്ഞു.

രാജ്യത്തെ മറ്റൊരു പ്രധാന ഡാമായ കമാൽ ഖാൻ ഡാം താലിബാ​‍െൻറ അധീനതയിലാണെന്നും സബീഹുല്ല അറിയിച്ചു. 2005ൽ 75,000 ഹെക്​ടർ ഭൂമിയിൽ ജലസേചനത്തിനുകൂടി ഉതകുന്ന രീതിയിൽ വിവിധോദ്ദേശ്യ പദ്ധതിയായണ്​ സൽമ ഡാം നിർമാണം ആരംഭിച്ചത്​. കോടിക്കണക്കിന്​ രൂപയാണ്​ ഇന്ത്യ സഹായ ധനമായി നൽകിയത്​. 

Tags:    
News Summary - Taliban fired mortars on Salma Dam - The symbol of Afghan-India friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.