മാഡ്രിഡ്: 25 വർഷത്തെ ശമ്പളമില്ലാത്ത വീട്ടുജോലിക്ക് തന്റെ മുൻ ഭാര്യക്ക് 200,000 യൂറോ (ഏകദേശം 17,706,079 രൂപ) നൽകണമെന്ന് സ്പാനിഷ് കോടതി ഉത്തരവിട്ടു. വാർഷിക മിനിമം വേതനം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. തെക്കൻ അൻഡലൂസിയ മേഖലയിലെ കോടതിയുടെതാണ് വിധി.
ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. വിവാഹബന്ധം വേർപെടുത്തിയതിലൂടെ വർഷങ്ങളോളം പങ്കാളിത്തത്തിലൂടെ നേടിയ സമ്പത്തിലൊന്നും ഭാര്യക്ക് അധികാരമില്ലാതായി. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞതുമുതൽ ഭാര്യ സ്വയം സമർപ്പിതയായി വീട്ടുജോലികൾ ചെയ്തുവരികയായിരുന്നുവെന്നും അതിനാൽ അവൾക്ക് തുക കിട്ടാൻ അർഹതയുണ്ടെന്നും കോടതി വിധിച്ചു. പെൺമക്കൾക്കായി പ്രതിമാസം നിശ്ചിത തുക നൽകണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.