സിംഗപ്പൂരിൽ ഭരണകക്ഷിക്ക് വൻ ജയം; ശക്തമായ ജനവിധിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ലോറൻസ് വോങ്

സിംഗപ്പൂർ സിറ്റി: പൊതുതെരഞ്ഞെടുപ്പിൽ സിംഗപ്പൂരിലെ ഭരണകക്ഷി ഉജ്ജ്വല വിജയം നേടിയതായി ഔദ്യോഗിക ഫലങ്ങൾ. പ്രധാനമന്ത്രി ലോറൻസ് വോങ് വോട്ടർമാരിൽ നിന്ന് ആഗ്രഹിച്ച വ്യക്തമായ ജനവിധി നേടിയതായി റിപ്പോർട്ടുകൾ പറയുന്നു.

വോങ്ങിന്റെ ദീർഘകാല ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടി (പി.എ.പി) 49 സീറ്റുകളുടെ പരിധി മറികടന്ന് 97 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷം നേടി. സാമ്പിൾ എണ്ണലുകൾ നേരത്തെ കാണിച്ച10 ഒഴികെ ബാക്കിയെല്ലാം പി.എ.പി നേടി. ‘നിങ്ങളുടെ ശക്തമായ ജനവിധിയിൽ ഞങ്ങൾ വീണ്ടും നന്ദിയുള്ളവരാണ്. ഞങ്ങളത് മാനിക്കും’ -തന്റെ വിജയത്തിനു തൊട്ടുപിന്നാലെ യിയോ ചു കാങ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ പിന്തുണക്കാരോട് വോങ് പറഞ്ഞു.

പുനഃരുജ്ജീവിപ്പിച്ച പ്രതിപക്ഷത്തിനെതിരെ വോങ് തന്റെ ആദ്യത്തെ പ്രധാന പരീക്ഷണത്തെ നേരിടുകയായിരുന്നു. യു.എസ് താരിഫുകൾ വരുത്തുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളിലൂടെ വ്യാപാരാധിഷ്ഠിത രാഷ്ട്രത്തെ നയിക്കുമ്പോൾ തനിക്ക് ശക്തമായ പിന്തുണ നൽകാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച പി.എ.പി, അതേസമയം തന്നെ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. സിംഗപ്പൂരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകിയതിനുശേഷം ജനപ്രിയനായ വോങ്, തന്റെ മുൻഗാമിയായ ലീ ഹ്‌സിയൻ ലൂങ്ങിൽ നിന്ന് കഴിഞ്ഞ വർഷം അധികാരമേറ്റു. 1965ൽ മലേഷ്യയുമായുള്ള വേർപിരിയലിനുശേഷം ദ്വീപ് സംസ്ഥാനം ഭരിച്ച സ്ഥാപക പ്രധാനമന്ത്രി ലീ കുവാൻ യൂവിന്റെ മകനായിരുന്നു ലീ ഹ്സിയൻ.

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുമായി മുന്നോട്ടു പോവുകയാണെങ്കിൽ സിംഗപ്പൂരിന് കനത്ത ആഘാതമുണ്ടാകുമെന്നും അവയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ അത് തുറന്നതും മത്സരപരവുമായി തുടരേണ്ടതുണ്ടെന്നും വോങ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനകം ഉണ്ടായ പ്രത്യാഘാതങ്ങൾക്ക് സിംഗപ്പൂരിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പുനഃസംഘടന ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള ഭയം വോട്ടർമാരെ ആശങ്കപ്പെടുത്തിയിരിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ പി.എൻ. ബാൽജി പറഞ്ഞതായി എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം, മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരനെ അഴിമതിക്കേസിൽ ജയിലിലടച്ചു. 2023 ൽ പാർലമെന്റ് സ്പീക്കറും ഒരു നിയമസഭാംഗവും അനുചിതമായ ബന്ധത്തിന്റെ പേരിൽ രാജിവച്ചു. അതേസമയം, ബദൽ രാഷ്ട്രീയ ശബ്ദങ്ങളെ കൂടുതൽ സ്വീകാര്യതയോടെ സ്വീകരിക്കാൻ യുവ വോട്ടർമാർ തയ്യാറായി. രാഷ്ട്രീയ സ്പെക്ട്രത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ‘ഉന്മേഷദായകവും ആവേശകരവുമായ’ പുതിയ സ്ഥാനാർത്ഥികൾ തന്നെ ആകർഷിച്ചുവെന്ന് ഒരു വോട്ടർ പ്രതകരിച്ചു.

2020ൽ, രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായ വർക്കേഴ്സ് പാർട്ടി ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചു, 93 സീറ്റുകളിൽ 10 എണ്ണം നേടിയിരുന്നു. രാഷ്ട്രീയമായി കൂടുതൽ ആകർഷകമായി മാറിയ ഡബ്ല്യു.പി ഒരു ഉന്നത അഭിഭാഷകൻ ഉൾപ്പെടെയുള്ള കരിസ്മാറ്റിക് സ്ഥാനാർത്ഥികളുടെ ഒരു നിരയുമായി ആ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലേതുപോലെ പ്രചാരണ വേളയിൽ പാർട്ടി അതിന്റെ റാലികളിൽ വൻ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. എന്നാൽ, ആ വലിയ സംഖ്യകൾ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിച്ചില്ല.

Tags:    
News Summary - Singapore ruling party wins election in landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.