ഷാങ്ഹായിയിൽ വീണ്ടും കോവിഡ് മരണം; ആശങ്കയിൽ ചൈന

ബീജിങ്: ഷാങ്ഹായിയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതിന് ശേഷം ഇതാദ്യമായാണ് ചൈനയിൽ കോവിഡ് മരണം ഉണ്ടാവുന്നത്. ഞായറാഴ്ച മൂ​ന്ന് പേർ മരിച്ചുവെന്നാണ് ഷാങ്ഹായി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. 89നും 91നും ഇടക്ക് പ്രായമുള്ളവരാണ് മരിച്ച മൂന്നു പേരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് മധ്യത്തോടെ ചൈനയിലെ ജിലിൻ പ്രവശ്യയിലും കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. അന്ന് രണ്ട് പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഒരു വർഷത്തിന് ശേഷം ചൈനയിൽ കോവിഡ് മരണമുണ്ടായത് ജിലിൻ പ്രവിശ്യയിലായിരുന്നു. ഡെൽറ്റ, ഒമിക്രോൺ വേരിയന്റുക​ളെ നിയന്ത്രണത്തിലാക്കിയതിന് ശേഷം ചൈനയിലുണ്ടാവുന്ന കോവിഡ് മരണമാണിത്.

ഷാങ്ഹായിയിലെ പ്രായമുള്ളവരെ പരിചരിക്കുന്ന രണ്ട് കേന്ദ്രങ്ങളിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം പടർന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഷാങ്ഹായിയിൽ 25 മില്യൺ ആളുകളെ ചൈന തുടർച്ചയായി കോവിഡ് ​പരിശോധനക്ക് വിധേയമാക്കുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ല. 22,000 പേർക്കാണ് ഞായറാഴ്ച നഗരത്തിൽ കോവിഡ് ബാധിച്ചത്. വുഹാനൊപ്പം വലിയ രീതിയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനീസ് നഗരങ്ങളിലൊന്നാണ് ഷാങ്ഹായ്. അതേസമയം, രോഗം ബാധിക്കുന്നതിൽ ഭൂരിപക്ഷം പേർക്കും കാര്യമായ രോഗലക്ഷണങ്ങളിലെന്ന് ചൈന അറിയിക്കുന്നു.

Tags:    
News Summary - Shanghai reports first Covid deaths since start of lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.