മരുമകനെന്ന നിലയിൽ അഭിമാനം; സുധ മൂർത്തിക്ക് പത്മ ഭൂഷൺ ലഭിച്ചതിൽ ഋഷി സുനക്

ലണ്ടൻ: എഴുത്തുകാരിയും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സുധ മൂർത്തിക്ക് പത്മഭൂഷൺ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മയാണ് സുധ മൂർത്തി. പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ അക്ഷത മൂർത്തിയും സഹോദരങ്ങളും പിതാവ് നാരായണ മൂർത്തിയും പ​​ങ്കെടുത്തിരുന്നു.

അക്ഷത അമ്മയെ കുറിച്ച് എഴുതിയ കുറിപ്പിനു താഴെയാണ് അഭിമാന ദിനം എന്ന് ഋഷി സുനക് പ്രതികരിച്ചത്. ''അംഗീകാരത്തിനായി അമ്മ ഒന്നും ചെയ്യുന്നില്ല. അമ്മയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് കാണുമ്പോൾ കുടുംബത്തിന് ഒന്നാകെ സന്തോഷവും അഭിമാനവും തോന്നുന്നു.

അമ്മ ഒരിക്കലും അംഗീകാരം മോഹിച്ചിട്ടില്ല. കഠിനാധ്വാനം, ദയ, സഹായമനസ്‌കത എന്നീ മൂല്യങ്ങൾ എന്നിലും എന്റെ സഹോദരനിലും മാതാപിതാക്കൾ പകർന്ന് തന്നിട്ടുണ്ട്​''.-എന്നായിരുന്നു അക്ഷത കുറിച്ചത്. രണ്ട് പതിറ്റാണ്ടോളം ഇൻഫോസിസ് ചെയർപേഴ്സണായിരുന്നു സുധ മൂർത്തി.

Tags:    
News Summary - Rishi Sunak reacts to post on mother In law sudha murty's padma award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.