ഇസ്ലാമാബാദ്: ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) പ്രസിഡന്റായി പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനെ തിരഞ്ഞെടുത്തു. നവാസ് ശരീഫിന്റെ മകൾ മറിയം നവാസിനെ സീനിയർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി ജനറലായി അഹ്സാൻ ഇഖ്ബാലിനെയും മറ്റു ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.
ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് പാർട്ടി വ്യക്തമാക്കി. പ്രധാന സ്ഥാനങ്ങളെല്ലാം കൈയടക്കിയ ശരീഫ് കുടുംബം പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ സൂചന കൂടിയാണ് തെരഞ്ഞെടുപ്പ് നൽകുന്നത്. മൂത്ത സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ശരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് 2018ൽ ശഹ്ബാസ് ശരീഫ് പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തിയത്. 2019 മുതൽ ലണ്ടനിൽ കഴിയുന്ന നവാസ് ശരീഫാണ് പാർട്ടിയിൽ ഇപ്പോഴും അവസാന വാക്കെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.