ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഉടൻ അവിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരുമെന്ന വെളിപ്പെടുത്തലുമായി തെഹ്രീകെ ഇൻസാഫ് ചെയർമാൻ ഇംറാൻ ഖാൻ. പ്രസിഡന്റ് ഡോ. ആരിഫ് ആൽവി ഉടൻ തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ശഹബാസ് ശരീഫിനോട് ആവശ്യപ്പെടുമെന്നാണ് ഇംറാൻ ഖാന്റെ അവകാശവാദം. ഡോ. ആൽവി തെഹ്‌രീക്-ഇ-ഇൻസാഫിൽ പെട്ടയാളാണ്.
ആദ്യം വിശ്വാസവോട്ടെടുപ്പിന്റെ പേരിൽ ശഹബാസ് പഞ്ചാബിൽ ഞങ്ങളെ പരീക്ഷിച്ചു. ഇപ്പോൾ പാർലമെന്റിൽ ഭൂരിപക്ഷമുണ്ടോ എന്ന് തെളിയിക്കാൻ അദ്ദേഹത്തിന്റെ ഊഴമാണ്. അദ്ദേഹത്തിനെതിരെ ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്-എന്നായിരുന്നു ഇംറാൻ പറഞ്ഞത്. നിലവിലെ ഭരണസഖ്യവുമായി മുത്തഹിദ ഖ്വാമി മൂവ്മെന്റ്(എം.ക്യു.എം-പി) പാകിസ്താൻ ഭിന്നതയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കറാച്ചിയിലെയും ഹൈദരാബാദിലെയും പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഭിന്നത. എം.ക്യു.എം-പിക്ക് പാർലമെന്റിൽ ഏഴ് അംഗങ്ങളാണുള്ളത്. അവർ പിന്തുണ പിൻവലിച്ചാൽ ശഹബാസ് സർക്കാർ താഴെ വീഴും.
ആദ്യം, ഷെഹ്ബാസ് വിശ്വാസവോട്ടിനായി പരീക്ഷിക്കപ്പെടും, പിന്നീട് ഞങ്ങൾക്ക് മറ്റ് പദ്ധതികളുണ്ട്," -ഇംറാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.