വനിതകൾക്ക് ആദരമർപ്പിച്ച് ഗൂഗിളിന്‍റെ വിഡിയോ ഡൂഡിൽ

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളു‌ടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഗൂഗിൾ ഡൂഡിൽ പുറത്തിറക്കാറുണ്ട്. അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഗൂഗിൽ എഴുതുന്നു.

''ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിന ഡൂഡിൽ ചരിത്രത്തിലെ ആദ്യസ്ത്രീകളെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസം, പൗരാവകാശങ്ങൾ, ശാസ്ത്രം, കലകൾ എന്നീ മേഖലകളിൽ ആദ്യമായി എത്തുകയും പിന്നിൽ വരാനിരിക്കുന്നവർക്ക് വഴികാട്ടികളാകുകയും ചെയ്ത വനിതകളെ ആദരിക്കുന്നു.

ചിലർ ആദ്യം അതിശയകരമായ പുതിയ എന്തെങ്കിലും സ്വന്തമാക്കുമ്പോൾ മറ്റുള്ളവർ ഒരു അംഗീകാരമോ അവകാശമോ നേടുന്നു.

ഭൂതകാലത്തിന്‍റെയും വർത്തമാനത്തിന്‍റെ ഭാവിയുടെയും വഴികാട്ടികള്‍ക്കുള്ള ആദരം അർപ്പിക്കുന്നു.''

Tags:    
News Summary - On International womens days Google video doodle in honor of women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.