യു.എൻ: ആണവകരാർ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തിയ നിരുത്തരവാദപരവും പ്രകോപനപരവുമായ പരാമർശങ്ങൾ അപലപനീയമാണെന്ന് ഇറാൻ. ഇറാനെതിരായ ഏതൊരാക്രമണവും ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് യു.എൻ രക്ഷാസമതിക്ക് നൽകിയ കത്തിൽ ഇറാൻ അംബാസഡർ അമീർ സെയ്ദി ഇർവാനി പറഞ്ഞു.
ബോംബുകൾകൊണ്ടോ കരാറുകൊണ്ടോ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാം. കരാർ ഉണ്ടാക്കാനാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു അഭിമുഖത്തിൽ ട്രംപിന്റെ പരാമർശം. പരമാധികാര രാഷ്ട്രങ്ങൾക്കെതിരായ ഭീഷണി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇർവാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.