ഒരു കിലോ വാഴപ്പഴത്തിന്​ 3,336 രൂപ, പാക്കറ്റ്​ കോഫിക്ക്​ 7,381; ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം

പ്യോങ്​യാങ്​: ഒരു കിലോ വാഴപ്പഴത്തിന്​-45 ​ഡോളർ (ഏകദേശം 3,336 രൂപ),ഒരു പാക്കറ്റ്​ കാപ്പിക്ക്​​ 100ഡോളർ (7,381 രൂപ), ഒരു പാക്കറ്റ്​ ബ്ലാക്ക്​ ടീക്ക്​ 70 ഡോളർ(5,167 രൂപ), ഒരു കി.ഗ്രാം ചോളത്തിന്​ 204.81 രൂപ...ഉത്തരകൊറിയൻ തലസ്ഥാനമായ ​േ​പ്യാങ്​യാങ്ങിലെ അവശ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക ഇങ്ങനെ പോകുന്നു. ഉത്തരകൊറിയ കടുത്തഭക്ഷ്യക്ഷാമത്തിലാണെന്ന്​ പ്രസിഡൻറ്​ കിം ജോങ്​ ഉൻ സമ്മതിച്ചിരുന്നു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്​. വളം നിർമാണത്തിനായി കർഷകരോട്​ പ്രതിദിനം രണ്ട്​ ലിറ്റർ മൂത്രം വീതം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്ന്​ കൃഷി ന​ശിച്ചതും ധാന്യ ഉൽപാദനം ഇല്ലാതായതുമാണ്​ ഭക്ഷ്യക്ഷാമത്തിന്​ കാരണമെന്നാണ്​ കിം പറയുന്നത്​.

യു.എൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ റിപ്പോർട്ട്​ പ്രകാരം ഉത്തരകൊറിയക്ക്​ 8,60,000 ടൺ ഭക്ഷ്യവക്തുക്കളുടെ കുറവുണ്ട്​. കോവിഡ്​ നിയന്ത്രണത്തി​െൻറ ഭാഗമായി അതിർത്തികൾ അടച്ചതിനാൽ ഭക്ഷ്യവസ്​തുക്കൾ ഇറക്കുമതി ചെയ്യാനും വിലക്കുണ്ട്​. ഭക്ഷ്യവസ്​തുക്കൾ, വളം, ഇന്ധനം തുടങ്ങിയവക്ക്​ ചൈനയാണ്​ ഉത്തരകൊറിയയുടെ ഏക ആശ്രയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.