എത്യോപ്യയി​െല 2000 ജൂത വംശജരെ ഇസ്രായേലിലേക്ക്​ കൊണ്ടുവരുമെന്ന്​ നെതന്യാഹു

ആദിസ്​ അബാബ: എത്യോപ്യയിലെ 2000 ജൂത വംശജരെ ഉടൻ ഇസ്രായേലിലേക്ക്​ കൊണ്ടുവരുമെന്ന്​ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായുളള ടെലിഫോൺ സംഭാഷണത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

എത്യോപ്യയിലെ ജൂതർ ഇസ്രായേലിനെ മാതൃ രാജ്യം ആയാണ്​ കാണുന്നതെന്നും അവരെ കൊണ്ടുവരുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ആദിസ്​ അബാബയിലും ഗോണ്ടറിലുമായി 13000 ജൂതർ ഏറെ പ്രയാസകരമായാണ്​ കഴിയുന്നത്​. അവർക്ക്​ എത്രയും വേഗം ഇസ്രായേലിലെത്താനുള്ള അവസരമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.