ഹിന്ദുഫോബിയ തുടച്ചു മാറ്റണം, വംശീയാക്രമണങ്ങൾക്കെതിരെ പോരാടണം -ലേബർ പാർട്ടി നേതാവ്

ലണ്ടൻ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച് ലീസെസ്റ്റർ, ബിർമിങ്ഹാം എന്നിവിടങ്ങളിലുണ്ടായ എല്ലാ തരം വംശീയാക്രമണങ്ങൾക്കെതിരെയും പോരാടാൻ യു.കെ പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ. ഹിന്ദു ഫോബിയ​ക്കെതിരെ പോരാടാൻ ലേബർ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സ്റ്റാർമർ വ്യക്തമാക്കി.

ലണ്ടനിലെ നവരാത്രി ആഘോഷത്തിൽ പ​ങ്കെടുത്ത ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ ഏറ്റവും വലിയ നവരാത്രി ആഘോഷമാണ് ലണ്ടനിൽ നടക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഹിന്ദുഫോബിയക്ക് ഒരു സ്ഥാനവും ഉണ്ടായിരിക്കരുതെന്ന് സ്റ്റാർമർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

അടുത്തിടെയായി വംശീയാക്രമണങ്ങൾ വർധിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം മടുത്തിരിക്കുകയാണ്. അടുത്തിടെ ബിർമിങ്ഹാമിലെയും ലീസെസ്റ്ററിലെയും തെരുവുകളിൽ നടന്ന സംഭവവികാസങ്ങളിലും അതിയായ ദുഃഖിതനാണ്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്താണ് തീവ്രവാദികൾ സംഘർഷം പ്രചരിപ്പിക്കുന്നത്. എല്ലാ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെയും എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം- സ്റ്റാർമർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Must fight hinduphobia -UK opposition labour leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.