ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ

ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ. ലിത്വാനിയന്‍ വംശജനായ ഐഡാസ് റെസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പല തട്ടിപ്പുകള്‍ കാണിച്ച് ബിൽ കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഐഡാസിന്‍റെ തട്ടിപ്പ് കൂടിയതോടെ ഇയാളുടെ ചിത്രം മിക്ക റസ്റ്റോറന്‍റുകളിലും പതിപ്പിച്ചിരുന്നു. ഇയാളെ കുറിച്ച് പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ, ഐഡാസ് തറയില്‍ വീണ് കിടക്കുന്നതായിരുന്നു.

ഭക്ഷണം കഴിച്ച ശേഷം ഇദ്ദേഹം ബോധം പോയതായി അഭിനയിക്കും. ബിൽ അടക്കാതിരിക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇത്തരത്തിൽ എൽ ബ്യൂൺ റസ്റ്ററന്റിൽ വെച്ച് ക്ഷീണം അഭിനയിച്ച് പുറത്ത് പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ ജീവനക്കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

പിന്നാലെ അയാള്‍ ഹൃദയാഘാതം വന്നതായി അഭിനയിച്ച് നിലത്ത് വീണു. പക്ഷേ, എൽ ബ്യൂൺ കോമറിലെ ജീവനക്കാർ പൊലീസിനെ വിളിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഐഡാസിന് കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയുകയായിരുന്നു. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ 20 തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. എൽ ബ്യൂൺ കോർണറിൽ നിന്നും ഏകദേശം 3000 രൂപയുടെ ഭക്ഷണം ഇദ്ദേഹം കഴിച്ചിട്ടുണ്ട്. അറസ്റ്റിലായതിന് പിറകെയാണ് പ്രദേശത്തെ റസ്റ്റോറന്‍റുകാരെല്ലാം ഇയാള്‍ക്കെതിരെ കൂട്ടപരാതി നല്‍കാന്‍ ഒരുങ്ങുന്നത്. 

Tags:    
News Summary - Man Arrested In Spain For Faking Heart Attack In 20 Restaurants To Avoid Paying Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.