photo: KCNA via REUTERS

ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് കിം ജോങ് ഉൻ

പ്യോംങ്ങ്യാങ്: രാജ്യത്ത് ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. സന്ദർശനത്തിെൻറ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, ചുഴലിക്കാറ്റ് ബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എക്സിക്യുട്ടീവ് പോളിസി കമ്മിറ്റി യോഗം ചേർന്ന അദ്ദേഹം, പ്രാദേശിക പാർട്ടി കമ്മിറ്റി ചെയർമാനെ തൽസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

പുനരധിവാസ പ്രവർത്തനങ്ങൾക്കായി കെട്ടിട നിർമാണ സംഘങ്ങളെ മേഖലയിലേക്ക് അയക്കുന്നത് സംബന്ധിച്ചും സാമഗ്രികൾ എത്തിക്കുന്നത് സംബന്ധിച്ചുമെല്ലാം അദ്ദേഹം ചർച്ച നടത്തിയെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെ.സി.എൻ.എ.) റിപ്പോർട്ട് ചെയ്തു.

ശക്തമായ ചുഴിലിക്കാറ്റിൽ തെക്ക്, വടക്കൻ ഹംങ്ങ്യോങ് പ്രവിശ്യകളിലായി ആയിരത്തിലേറെ വീടുകളാണ് തകർന്നത്. ഏതാനും പൊതുകെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും ഒഴികെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.

മാത്രമല്ല, ചുഴലിക്കാറ്റ് അടക്കം പ്രതിപാദിച്ച് തലസ്ഥാനത്തെ പാർട്ടി അംഗങ്ങൾക്ക് കിം തുറന്ന കത്ത് അയച്ചു. തലസ്ഥാനമായ പ്യോംങ്ങ്യാങ്ങിൽനിന്ന് 12,000 പാർട്ടി അംഗങ്ങളെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കായി അയക്കാൻ പാർട്ടി സെൻട്രൽ കമ്മിറ്റി തീരുമാനിച്ചതായി കത്തിൽ അറിയിച്ചു. ലോകത്താകമാനമുള്ള പൊതുജനാരോഗ്യ പ്രതിസന്ധിയും പ്രകൃതിദുരന്തങ്ങളും കാരണം ഈ വർഷം അസാധാരണ ബുദ്ധിമുട്ടുകളാണ് നേരിട്ടതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.