ഇസ്രായേലിൽ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷ മന്ത്രിസഭ: സമയം ഇന്ന്​ തീരും​

ടെൽ അവീവ്​: ഇസ്രായേലിൽ 12 വർഷം ഭരിച്ച ബിൻയമിൻ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷത്തിന്​ മന്ത്രിസഭ രുപവത്​കരിക്കാൻ ​പ്രസിഡൻറ്​ നൽകിയ സമയപരിധി ഇന്ന്​ അവസാനിക്കും. യായർ ലാപിഡി​െൻറ നേതൃത്വത്തിൽ ഐക്യ സർക്കാർ രൂപവത്​കരിക്കുമെന്ന്​ സൂചനയുണ്ടെങ്കിലും ഇതുവരെയും അദ്ദേഹം പ്രസിഡൻറിനെ കണ്ട്​ അനുവാദം തേടിയിട്ടില്ല. ഇന്ന്​ അർധരാത്രിക്കകം പ്രസിഡൻറിനെ കണ്ടില്ലെങ്കിൽ നെതന്യാഹുവിന്​ വീണ്ടും അധികാരമേറാൻ അവസരമൊരുക്കി രാജ്യം രണ്ടു വർഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക്​ നീങ്ങും.

മന്ത്രിസഭ രൂപവത്​കരണത്തി​െൻറ ഭാഗമായി ചൊവ്വാഴ്​ച ലാപിഡി​െൻറ നേതൃത്വത്തിൽ തലസ്​ഥാനമായ ടെൽ അവീവിൽ അടിയന്തര യോഗം ചേർന്നിരുന്നു.

പുതിയ ധാരണപ്രകാരം നെതന്യാഹുവി​െൻറ സഖ്യകക്ഷി സർക്കാറിൽ അംഗമായിരുന്ന നാഫ്​റ്റലി ബെനറ്റി ലാപിഡ്​ സർക്കാറിലെ ആദ്യ പ്രധാനമന്ത്രിയാകും. രണ്ടു വർഷമോ നാലു വർഷമോ ആകും കാലാവധി. അതുകഴിഞ്ഞ്​ ലാപിഡിന്​ കൈമാറും.

120 അംഗ സഭയിൽ മന്ത്രിസഭ രൂപവത്​കരണത്തിന്​ 61 അംഗങ്ങളുടെ പിന്തുണ വേണം. 

Tags:    
News Summary - Israeli opposition parties face midnight deadline to form government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.