[Mohamad Torokman/Reuters]

ഇസ്രായേൽ ജയിലിലടച്ച ഫലസ്​തീൻ വനിത എം.പിക്ക്​ മോചനം

ജറൂസലം: രണ്ടു വർഷത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം ഫലസ്​തീൻ എം.പി ഖാലിദ ജറാറിന് ​(58) മോചനം. ഞായറാഴ്​ച വൈകീട്ടാണ്​ ഇസ്രായേൽ ഖാലിദയെ വിട്ടയച്ചത്​. 2019 ഒക്​ടോബർ 31നാണ്​ ഇവരെ രാമല്ല​യിലെ വീട്ടിൽനിന്ന്​ ഇസ്രായേൽ സൈന്യം അറസ്​റ്റ്​ ചെയ്​തത്​.

വിചാരണ കൂടാതെ തടവിൽ കഴിയുകയായിരുന്നു ഇക്കാലമത്രയും. ഇക്കഴിഞ്ഞ ജൂലൈയിൽ ഖാലിദയുടെ മൂത്ത മകളായ സുഹ (31) രോഗം ബാധിച്ച്​ മരിച്ചിരുന്നു. തുടർന്ന്​ മകളുടെ മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കാൻ ഖാലിദയെ വിട്ടയക്ക​ണമെന്ന്​ ആയിരക്കണക്കിന്​ ഫലസ്​തീനികൾ ആവശ്യപ്പെ​ട്ടെങ്കിലും ഇസ്രായേൽ തയാറായില്ല. മോചനത്തിനുശേഷം ഇവർ ആദ്യംപോയത്​ മകളുടെ ഖബറിടത്തിലേക്കാണ്​.

നിയമവിരുദ്ധമായ സംഘടനയിൽ പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ്​ ഇസ്രായേൽ ഖാലിദയെ അറസ്​റ്റ്​ ചെയ്​തത്​. ഫത്​ഹും ഫലസ്​തീൻ ലിബറേഷൻ ഓർഗനൈസേഷനും അടക്കമുള്ള ഫലസ്​തീനിലെ രാഷ്​ട്രീയ പാർട്ടികളുൾപ്പെടെ 400ലേറെ സംഘടനകളെ തീവ്രവാദ സംഘടനകളായാണ്​ ഇസ്രായേൽ കണക്കാക്കുന്നത്​.

Tags:    
News Summary - Israel released Palestinian MP Khalida Jarrar from prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.