പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; സിറിയക്കു നേരെ ഇസ്രയേൽ ആക്രമണം

തെൽഅവീവ്: സിറിയക്ക് നേരെ പീരങ്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. സിറിയൻ പ്രദേശത്ത് നിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു ശേഷമാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ വാദം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഗാസ, ലെബനൻ, അധിനിവേശ കിഴക്കൻ ജറുസലേം, അധിനിവേശ വെസ്റ്റ് ബാങ്ക് തുടങ്ങിയ മേഖലകളിൽ അക്രമം രൂക്ഷമായതിന് പിന്നാലെയാണ് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടന്നത്. അതേസമയമം സിറയൻ സർക്കാർ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സിറിയൻ അതിർത്തിയിൽ നിന്നുള്ള ആക്രമണത്തിന് തിരിച്ചടിയായി പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അൽ ഖുദ്സ് ബ്രിഗേഡ്സ് ഏറ്റെടുത്തതായി ലബനാൻ ആസ്ഥനമായുള്ള അൽ മയാദീൻ ടി.വി റിപ്പോർട്ട് ചെയ്തു.

അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ ഇസ്രായേൽ പൊലീസ് നടത്തിയ റെയ്ഡുകൾ മേഖലയിൽ സംഘർഷത്തിനിടയാക്കിയിരിക്കുകയാണ്. തുടർന്ന് ഗസയിലും ദക്ഷിണ ലബനാനിലും ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. 

Tags:    
News Summary - Israel launches artillery attacks on Syria after rocket fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.