ഖാസിം സുലൈമാനിയുടെ പേരില്‍ ബാലിസ്റ്റിക് മിസൈല്‍ പുറത്തിറക്കി ഇറാന്‍

തെഹ്‌റാന്‍: അമേരിക്ക കൊലപ്പെടുത്തിയ ജനറല്‍ ഖാസിം സുലൈമാനിയുടെ പേരില്‍ പുതിയ ബാലിസ്റ്റിക് മിസൈല്‍ പുറത്തിറക്കി ഇറാന്‍. സുലൈമാനിയോടൊപ്പം കൊല്ലപ്പെട്ട അബു മഹ്ദിയുടെ പേരില്‍ ക്രൂയിസ് മിസൈലും പുറത്തിറക്കിയിട്ടുണ്ട്.

ഇറാന്റെ സൈനിക-ആയുധ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മിസൈല്‍ പുറത്തിറക്കിയത്. പരിപാടി ഇറാന്‍ ദേശീയ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. 1400 കിലോമീറ്ററാണ് ബാലിസ്റ്റിക് മിസൈലിന്റെ പരിധി. 1000 കിലോമീറ്റര്‍ പരിധിയില്‍ ലക്ഷ്യം വെക്കാവുന്നതാണ് ക്രൂയിസ് മിസൈല്‍.

ഇറാന്‍ റെവലൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് സേനയുടെ തലവനായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. ബാഗ്ദാദ് വിമാനത്താവളത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനിയും അബു മഹ്ദിയും കൊല്ലപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.