യു.എസി​െൻറയും ബ്രിട്ട​െൻറയും വാക്​സിനുകൾക്ക്​ ഇറാനിൽ നിരോധനം

തെഹ്​റാൻ: യു.എസ്​, ബ്രിട്ടൻ രാജ്യങ്ങളിൽ നിന്നുള്ള വാക്​സിനുകൾക്ക്​ ഇറാനിൽ നിരോധനം. വിശ്വാസയോഗ്യമല്ലെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ വാക്​സിൻ വാങ്ങുന്നതിന്​ വിലക്കേർപ്പെടുത്തിയത്​. ഇരുരാജ്യങ്ങളിൽനിന്നുമുള്ള വാക്​സിനുകൾ വിലക്കപ്പെട്ടവയാണെന്ന്​ ഇവിടങ്ങളിലെ കോവിഡ്​ വ്യാപനം ചൂണ്ടിക്കാട്ടി ഖാംനഈ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു.

വാക്​സിൻ പരീക്ഷണാർഥമാണ്​ മറ്റു​ രാജ്യങ്ങൾക്ക്​ നൽകുന്നതെന്ന്​ സംശയിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സുരക്ഷിതമായ രാജ്യങ്ങളിൽനിന്ന്​ വാക്​സിൻ ഇറക്കുമതി ചെയ്യുന്നതിന്​ ഇറാനിൽ വിലക്കില്ല. ​ചൈനയുടെ സിനോവാക്​ വാക്​സിൻ ഉപയോഗിക്കുന്നത്​ കുഴപ്പമില്ലെന്ന്​ ഇന്തോനേഷ്യയിൽ ഇസ്​ലാമിക​ സമിതി ജനങ്ങളോട്​ നിർദേശിച്ചു. വാക്​സിൻ ഹലാൽ ആണെന്നും ഭയം വേണ്ടെന്നും ഇന്തോനേഷ്യൻ ഉലമ കൗൺസിൽ വ്യക്തമാക്കി.

അതിനിടെ കോവിഡ്​ -19നെ ചെറുക്കാൻ വികസിപ്പിച്ച മൂന്നാമത്തെ വാക്​സിനും യു.കെയിൽ അനുമതിയായി. മോഡേണ കമ്പനിയുടെ വാക്​സിൻ ഉപയോഗിക്കാനാണ്​ അനുമതി നൽകിയത്​. അതേസമയം, ഇത്​ മുഴുവൻ ആളുകളിലേക്കുമെത്താൻ ആഴ്​ചകൾ എടുക്കുമെന്നാണ്​ കരുതുന്നത്​. 70 ലക്ഷം വാക്​സിനുകൾക്കാണ്​ പ്രാരംഭഘട്ടത്തിൽ യു.കെ ഓർഡർ നൽകിയത്​. 

Tags:    
News Summary - Iran bans importation of Covid vaccines from the US and UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.