യുക്രെയ്ൻ അധിനിവേശം: ലോകത്ത് ദരിദ്രരായത് ഏഴു കോടി പേർ

ദുബൈ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സൃഷ്ടിച്ച ഭക്ഷ്യപ്രതിസന്ധിയും ഇന്ധന വിലവർധനയും ലോകത്ത് പുതുതായി 7.1 കോടി പട്ടിണിപ്പാവങ്ങളെ കൂടി സൃഷ്ടിച്ചതായി യു.എൻ വികസന പ്രോഗ്രാം റിപ്പോർട്ട്. ആദ്യ മൂന്നുമാസത്തിനിടെ മാത്രം 5.16 കോടി പേരാണ് ദരിദ്രരായത്. പ്രതിദിന വരുമാനം 1.92 ഡോളറിൽ (150 രൂപ) താഴെയാണ് ഇവരുടെ വരുമാനം. ഇതോടെ, ആഗോള ജനസംഖ്യയുടെ ഒമ്പതു ശതമാനവും കൊടിയ പട്ടിണിയിലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റൊരു മാനദണ്ഡമായ 3.20 ഡോളർ (253 രൂപ) പ്രകാരം രണ്ടു കോടി പേർകൂടി അധികമായി പട്ടിണിയിലാണ്.

റഷ്യക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധമേർപ്പെടുത്തിയതോടെ ഗോതമ്പ്, പഞ്ചസാര, പാചക എണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയർന്നിരുന്നു. 

Tags:    
News Summary - Invasion of Ukraine: 70 million people became poor in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.