ധാക്ക: ഗാരേജിന് തീപിടിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ ഹിന്ദു യുവാവ് വെന്തുമരിച്ചു. ഗാരേജിൽ ഉറങ്ങുകയായിരുന്ന ചഞ്ചൽ ഭോമിക് (25) ആണ് കൊല്ലപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഗാരേജിന് ആരെങ്കിലും തീവച്ചതാണോ അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ടോണോ അപകട കാരണമെന്ന് വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.
ബംഗ്ലാദേശിലെ നർസിങ്ദിയിലാണ് അപകടം. ഗാരേജിന് അകത്ത്നിന്നാണ് തീപടർന്നത്. അഗ്നിരക്ഷാസേന അപകട സ്ഥലത്ത് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു ജനതക്ക് നേരെയുള്ള ആക്രമണങ്ങൾ സമീപ കാലത്ത് രൂക്ഷമായിരിക്കുകയാണ്. ഡിസംബർ 18 ന് പ്രാദേശിക യുവ നേതാവായ ഒസ്മാൻ ഹാദിയുടെ മരണവാർത്തയെത്തുടർന്ന് ദിപു ചന്ദ്ര ദാസ് എന്ന വ്യക്തിയെ ആൾക്കൂട്ടം തല്ലിക്കൊന്ന് മരത്തിൽ കെട്ടിയിട്ട് തീകൊളുത്തിയിരുന്നു.
നർസിങ്ദിയിൽ ഹിന്ദു വ്യാപാരിയെ ആൾക്കൂട്ടം കുത്തിക്കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.