ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണും

വാഷിങ്​ടൺ: യു.എസിൽ തെരഞ്ഞെടുപ്പിൻെറ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണുമെന്ന്​ അറിയിച്ച്​ അധികൃതർ. ഇരു സ്ഥാനാർഥികളും തമ്മിൽ നേരിയ വോട്ട്​ വ്യത്യാസം മാത്രം നില നിൽക്കുന്നതിനാലാണ്​ വീണ്ടും വോ​ട്ടെണ്ണാൻ തീരുമാനിച്ചത്​. ഏകദേശം 4000 വോ​ട്ടിൻെറ വ്യത്യാസം മാത്രമാണ്​ ഇരു സ്ഥാനാർഥികളും തമ്മിലുള്ളത്​.

50 ലക്ഷത്തോളം പേർ വോ​ട്ട്​ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും തമ്മിലുള്ള വ്യത്യാസം നേരിയതാണ്​. ഇതിനാലാണ്​ വീണ്ടും വോ​ട്ടെണ്ണാൻ തീരുമാനിച്ചതെന്ന്​ ജോർജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റ്​ ബ്രാഡ്​ റാഫെൻസ്​പർഗർ പറഞ്ഞു.

ജോർജിയയിൽ ഡെമോക്രാറ്റിക്​ സ്ഥാനാർഥി ബൈഡൻ വിജയിച്ചാൽ റിപബ്ലിക്കുകൾക്ക്​ അത്​ കനത്ത തിരിച്ചടിയാവും നൽകുക. വർഷങ്ങളായി​ റിപബ്ലിക്കുകൾക്കൊപ്പം നിൽക്കുന്ന സംസ്ഥാനമാണ്​ ജോർജിയ. അവസാനമായി ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോർജിയയിൽ ജയിച്ചത്​ 1992ലാണ്​.

ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണുന്നത്​ സംബന്ധിച്ച്​ അധികൃതർക്ക്​ തീരുമാനമെടുക്കാനാവില്ല. സ്ഥാനാർഥികളിലൊരാൾ ആവശ്യപ്പെട്ടാൽ മാത്രമേ അവിടെ വീണ്ടും വോ​ട്ടെണ്ണു. നേരത്തെ പോസ്​റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടെന്ന്​ ആരോപിച്ച്​ ട്രംപ്​ ജോർജിയ കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, കോടതി ഇത്​ തള്ളിയതിന്​ പിന്നാലെയാണ്​ ജോർജിയയിൽ വീണ്ടും​ വോ​ട്ടെണ്ണുമെന്ന്​ അറിയിപ്പ്​ പുറത്ത്​ വന്നത്​.

Tags:    
News Summary - Georgia announces recount after presidential race too close to call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.