കൈറോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ട ചർച്ചയിൽ പുരോഗതിയില്ലെന്ന് ഹമാസ്. ചർച്ച തുടരുമോയെന്ന കാര്യം വ്യക്തമല്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ബാസിം നയീം പറഞ്ഞു.
ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ട ചർച്ചക്ക് തുടക്കംകുറിച്ചത്. യു.എസ് നിർദേശപ്രകാരം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ചർച്ച. ഹമാസ് നേരിട്ട് ചർച്ചയിൽ പങ്കെടുക്കുന്നില്ല.
അതേസമയം, വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം 42 ദിവസം നീട്ടണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശം ഹമാസ് തള്ളി. നിർദേശം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഹമാസിന്റെ മറ്റൊരു നേതാവ് പറഞ്ഞു.
ജനുവരിയിലാണ് മൂന്ന് ഘട്ട ഗസ്സ വെടിനിർത്തൽ കരാറിൽ ഇസ്രായേലും ഹമാസും ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.