പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇസ്രായേലിൽ

തെൽഅവീവ്: ഗസ്സ യുദ്ധത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യവുമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെൽഅവീവിലെത്തി. ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മാക്രോണിന്റെ സന്ദർശനം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനു പൂർണ പിന്തുണ നൽകുമെന്ന് കൂടിക്കാഴ്ചക്കിടെ മാക്രോൺ നെതന്യാഹുവിനെ അറിയിക്കും.

ഇസ്രായേൽ ബന്ദികളുടെ മോചനത്തിനും മാക്രോൺ ഇടപെടുമെന്നാണ് സൂചന. ഇസ്രായേൽ ​പ്രസിഡന്റ് ഇസാക് ഹെർസോഗ്, മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യായിർ ലാപിഡ് എന്നിവരുമായും മാക്രോൺ കൂടിക്കാഴ്ച നടത്തും.

നേരത്തേ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജർമൻ ചാൻസലർ ഒലഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17നാണ് ഇ​സ്രായേൽ സന്ദർശിക്കുമെന്ന് മാക്രോൺ പ്രഖ്യാപിച്ചത്.  

Tags:    
News Summary - French President Macron in Israel with support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.