ലണ്ടനിൽ കോവിഡ്​ ബാധിച്ച്​ ഇരട്ടസഹോദരികൾ മരിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിലെ സതാംപ്​തൺ ജനറൽ ആശുപത്രിയിൽ കോവിഡ്​ ബാധിച്ച്​ ഇരട്ട സഹോദരിമാർ മരിച്ചു. ഇതേ ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ നഴ്​സായ കാറ്റി ഡേവിസും സഹോദരി എമ്മ ഡേവിസും ആണ്​ മരിച്ചത്​. ഇരുവർക്കും 37 വയസായിരുന്നു. മൂന്നുദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരുടെയും മരണം. കാറ്റി ചൊവ്വാഴ്​ചയും എമ്മ വെള്ളിയാഴ്​ചയുമാണ്​ മരിച്ചത്​. എമ്മയും ഇതേ ആശുപത്രിയിൽ മുമ്പ്​ ജോലി ചെയ്​തിരുന്നു.

ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ സഹായിക്കാൻ ഇരുവർക്കും വലിയ താൽപര്യമായിരുന്നു. അതി​​െൻറ ഭാഗമായാണ്​ നഴ്​സിങ്​ ജോലി തെരഞ്ഞെടുത്തതെന്നും ഇവരുടെ സഹോദരി സോ പറഞ്ഞു. ഡോക്​ടർമാരായും നഴ്​സുമാരായും അവർ കുട്ടിക്കാലത്ത്​ അഭിനയിക്കുമായിരുന്നു. രോഗികൾക്കായി അവർ സ്വയം സമർപ്പിച്ചു. അവരുടെ ജീവത്യാഗത്തെ വർണിക്കാൻ വാക്കുകളില്ലെന്നും സഹോദരി അനുസ്​മരിച്ചു.

കാററിയുടെ സേവനത്തെ ആശുപത്രിയിലെ ഡോക്​ടർമാരും നഴ്​സുമാരും അനുസ്​മരിച്ചു. കാറ്റിയുടെ മരണത്തെ തുടർന്ന്​ ആദരവുമായി ആശുപത്രി ജീവനക്കാർ മുഖ്യകവാടത്തിൽ ക്ലാപ്​ ഫോർ കാറ്റി നടത്തിയിരുന്നു. ബ്രിട്ടനിൽ 50 നഴ്​സുമാരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Twin sisters Katy and Emma Davis die with Covid-19 -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.