യുൈനറ്റഡ് നാഷൻസ്: ആഭ്യന്തര സംഘർഷങ്ങളും പലായനവും പ്രകൃതിദുരന്തങ്ങളുമേറെ ക ണ്ട കഴിഞ്ഞവർഷം ലോകത്ത് 53 രാജ്യങ്ങളിലായി 11.3 കോടി മനുഷ്യർ കൊടുംപട്ടിണിയുടെ പിടി യിൽ. യു.എന്നും യൂറോപ്യൻ യൂനിയനും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടി ക്കുന്ന വിവരങ്ങളുള്ളത്. പട്ടിണി വേട്ടയാടുന്നവരുടെ എണ്ണം ഓരോ വർഷവും കുത്തനെ ഉയരു കയാണെന്നും ദരിദ്ര രാജ്യങ്ങൾ കൂടുകയാണെന്നും ‘ആഗോള ഭക്ഷ്യ പ്രതിസന്ധി റിപ്പോർട്ട്- 2019’ വ്യക്തമാക്കുന്നു.
10 കോടിയിലേറെ പേർ മൂന്നു വർഷമായി കൊടും പട്ടിണിയുടെ പിടിയിലാണ്. ഈ വർഷം സംഖ്യ പിന്നെയും കൂടി 11.5 കോടിയിലെത്തിയിട്ടുണ്ട്. യമൻ, കോംഗോ റിപ്പബ്ലിക്, അഫ്ഗാനിസ്താൻ, ഇത്യോപ്യ, സിറിയ, സുഡാൻ, ദക്ഷിണ സുഡാൻ, നൈജീരിയ എന്നീ എട്ടു രാജ്യങ്ങളിലാണ് മൊത്തം പട്ടിണി ബാധിതരിൽ മൂന്നിൽ രണ്ടും കഴിയുന്നത്- 7.2 കോടി.
ഇവയുൾപ്പെടെ കൊടും പട്ടിണിയുടെ പിടിയിലുള്ള 17 രാജ്യങ്ങളിലാണ് സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ദാരിദ്ര്യം പഴയപടി നിലനിൽക്കുകയോ കൂടുതൽ വഷളാകുകയോ ചെയ്യുന്നത് ഇവിടങ്ങളിൽ മഹാദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സംഘർഷങ്ങൾ, കാലാവസ്ഥ ദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഏറ്റവും വലിയ വില്ലൻ. കൊടുംപട്ടിണി ഏറ്റവും കൂടുതൽ പിടികൂടിയത് ആഫ്രിക്കൻ വൻകരയെയാണ്- 10 രാജ്യങ്ങളിലായി 3.3 കോടി പേർ. പശ്ചിമേഷ്യയിൽ ഏഴു രാജ്യങ്ങളിലായി 2.7 കോടി, ദക്ഷിണ- പൂർവ ഏഷ്യയിൽ മൂന്നു രാജ്യങ്ങളിലായി 1.3 കോടി എന്നിങ്ങനെയാണ് മറ്റുള്ളവ.
സംഘർഷ ബാധിത മേഖലകളിൽ കഴിയുന്ന രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുരുന്നുകളെയാണെന്നും റിപ്പോർട്ട് പറയുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളായിരിക്കും പിന്നീട് ഇരകൾ.
അഫ്ഗാനിസ്താനിലും ഇത്യോപ്യയിലും 2018ൽ സ്ത്രീകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായതായും പഠനം പറയുന്നു. ഭക്ഷ്യവസ്തുക്കൾക്ക് ക്രമാതീതമായി വില ഉയരുന്നതാണ് മറ്റൊരു വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.