സ്റ്റോക്േഹാം: വൈദ്യശാസ്ത്ര മികവിനുള്ള 2018െല നൊബേൽ പ്രഖ്യാപിച്ചു. അർബുദ ചികിത്സയിലെ ഗവേഷണത്തിന് അമേരിക്കക്കാരനായ ജയിംസ് പി. അലിസനും ജപ്പാൻകാരനായ ടസുകു ഓൻജോക്കുമാണ് പുരസ്കാരം. അർബുദ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടിനുമായി ബന്ധപ്പെട്ട പഠനമാണ് അലിസനെ പുരസ്കാരത്തിന് അർഹനാക്കിയത്. അർബുദത്തിനെതിരായ പോരാട്ടത്തിൽ രോഗപ്രതിരോധ കോശങ്ങളിലെ പ്രോട്ടിൻ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഓൻജോക്ക് പുരസ്കാരം.
ഏറെക്കാലം വികസിക്കാതിരുന്ന അർബുദ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതായിരുന്നു ഇവരുടെ കണ്ടെത്തൽ. അർബുദ ചികിത്സയിൽ ആഗോള ചികിത്സരീതിയെ ഇവരുടെ ഗവേഷണങ്ങൾ മാറ്റിമറിച്ചുവെന്നും ജൂറി വിലയിരുത്തി. നൊബേൽ പതക്കവും ബഹുമതിപത്രവും സമ്മാനത്തുകയായ 90 ലക്ഷം സ്വീഡൻ ക്രോണയും (7.37 കോടി രൂപ) ജേതാക്കൾ പങ്കിടും.
ജയിംസ് പി. അലിസൻ ടെക്സസ് സർവകലാശാലയിലെ പ്രഫസറും രോഗപ്രതിരോധ പഠനശാഖയുടെ മേധാവിയും ആൻഡേഴ്സൻ കാൻസർ െസൻറർ എം.ഡിയുമാണ്. ക്യോേട്ടാ സർവകലാശാലയിലെ രോഗപ്രതിരോധ പഠനശാഖയിലെ പ്രഫസറാണ് ടസുകു ഓൻജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.