പീഡനകേസ്​​: തനിക്കെതിരെ നടക്കുന്നത്​ നുണകളുടെ പ്രചാരണം-താരിഖ്​

പാരീസ്​: പീഡന കേസുമായി ബന്ധപ്പെട്ട്​ തനിക്കെതിരെ നടക്കുന്നത്​ നുണകളുടെ പ്രചാരണമാണെന്ന്​ ഇസ്​ലാമിക പണ്ഡിതൻ താരിഖ്​ റമദാൻ. 2009ലും 2012ലും ഫ്രാൻസിലെ ഹോട്ടൽറൂമിൽ ​ രണ്ട്​ പെൺകുട്ടികളെ ​​ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്​ ആരോപണത്തിനാണ്​ റമദാ​​​െൻറ മറുപടി​.

താരിഖിനെ കഴിഞ്ഞ ബുധനാഴ്​ച കേസുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. സ്വീഡിഷ്​ പൗരനായ ഇദ്ദേഹത്തെ പിന്നീട്​ കോടതിയിൽ ഹാജരാക്കുകയും ചെയ്​തിരുന്നു. മീ ടു കാമ്പയനി​​​െൻറ ഭാഗമായാണ്​ താരഖിനെതിരായുള്ള ആരോപണങ്ങൾ ഇപ്പോൾ ഉയർന്ന്​ വന്നത്​. 

2016ൽ ഹെൻഡ അയരി എന്ന യുവതി  ആത്​മകഥയിൽ തനിക്ക്​ നേരെ നടന്ന പീഡനത്തെ കുറിച്ച്​ ​പറഞ്ഞിരുന്നു. പക്ഷേ ആരാണ്​ അത്​ ചെയ്​തതെന്ന്​ വ്യക്​തമാക്കിയിരുന്നില്ല. എന്നാൽ, മീ ടു കാമ്പയനി​​​െൻറ ഭാഗമായി താരിഖാണ്​ തന്നെ ബലാൽസംഗം ചെയ്​തതെന്ന്​ വ്യക്​തമാക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ്​ മറ്റൊരു പരാതിക്കാരി. 2009ൽ ഹോട്ടൽ റൂമിൽ വെച്ച്​ തന്നെ താരിഖ്​ പീഡിപ്പിച്ചുവെന്നാണ്​ യുവതിയുടെ പരാതി.

Tags:    
News Summary - Campaign Of Lies": Arrested Islam Scholar Tariq Ramadan On Rape Charges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.