മുൻ കാമുകനു നേരെ വംശീയ അധിക്ഷേപം: സിഖ്​​ യുവതിക്ക്​ ജയിൽ ശിക്ഷ

ലണ്ടൻ: ഹിന്ദുവായ മുൻ കാമുകനെ വംശീയമായി അധിക്ഷേപിച്ച ബ്രിട്ടീഷ്​-സിഖ്​ യുവതിക്ക്​ യു.കെ കോടതി രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്വിൻഡൺ ക്രൗൺ കോടതിയാണ് അ​മ​ൻ​ദീ​പ്​ മു​ഥാ​ർ(26)നെ​​ ശിക്ഷിച്ചത്​. 2012ൽ അ​മ​ൻ​ദീ​പിന്​ യുവാവുമായി ആഴ്​ചകളോളം മാത്രം നീണ്ടു നിന്ന പ്രണയ ബന്ധമുണ്ടായിരുന്നു. എന്നാൽ സാംസ്​കാരികപരമായ വ്യത്യാസം ചൂണ്ടിക്കാട്ടി യുവാവ്​ ബന്ധത്തിൽ നിന്ന്​ പിൻമാറി. ഇതോടെയാണ്​ അ​മ​ൻ​ദീ​പും കുടുംബവും യുവാവിനു നേരെ തിരിഞ്ഞത്​.

അഞ്ചു വർഷ കാലത്തോളമായി അ​മ​ൻ​ദീ​പും കു​ടുംബവും കാമുകനെ വംശീയമായി അധിക്ഷേപിച്ചു വരികയായിരുന്നു. കൂടാതെ യുവാവി​​​​​െൻറ വീടി​​​​​െൻറ വാതിലിനുള്ളിലൂടെ അകത്തേക്ക്​ പോത്തിറച്ചി നിക്ഷേപിച്ച്​ വിശ്വാസത്തെ ഹനിക്കുകയും ചെയ്​തിരുന്നു. ഫോണിൽ വിളിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും​ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്​ പതിവായിരുന്നു. യുവാവി​​​​​െൻറ മാതാവിനേയും സഹോദരിയേയും ബലാത്സംഗത്തിനിരയാക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയും വീടിനും കാറിനും കേടുപാടുകൾ വരുത്തുകയും ചെയ്​തിരുന്നു.

രണ്ട്​ വർഷത്തെ ജയിൽ ശിക്ഷക്കു പുറമെ നൂറ്​ മണിക്കൂർ പ്രതിഫലമില്ലാത്ത സാമൂഹ്യ സേവനം നടത്തണമെന്നും യുവാവി​​​​​െൻറ കു​ടുംബവുമായി ബന്ധപ്പെടുകയോ അവർ ജീവിക്കുന്ന സ്​ഥലത്തെ റോഡിലൂടെ സഞ്ചരിക്കു​കയോ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - British Sikh Woman Jailed for Harassing Hindu Ex-boyfriend -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.