ബ്രിട്ടനിൽ ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ബോറിസ്​ ജോൺസൺ

ലണ്ടൻ: ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. ഉപാധികളോടെ സമ്പദ്​വ്യവസ്ഥ തുറന്നുകൊടുക്കുന്ന പദ്ധതിയാണ്​ ജോൺസൺ പ്രഖ്യാപിച്ചത്​. ഇതോടെ ബുധനാഴ്​ച മുതൽ ബ്രിട്ടനിലെ ജനങ്ങൾക്ക്​ കൂടുതൽ ഇളവുകൾ ലഭിക്കും.

വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർക്ക്​ ഓഫീസുകളിലേക്ക്​ മടങ്ങാമെന്ന്​ ജോൺസൺ അറിയിച്ചു. എന്നാൽ, പൊതുഗതാഗതം ഒഴിവാക്കണം. അഞ്ച്​ ഘട്ടമായി ലോക്​ഡൗൺ പൂർണമായി പിൻവലിക്കും. ഇതി​​െൻറ അടുത്ത ഘട്ടം ജൂൺ ഒന്നിന്​ മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തിൽ വിദ്യാലയങ്ങൾ ഭാഗികമായി തുറക്കും.

ജൂലൈ ഒന്നിന്​ ശേഷം ചില പൊതു ഇടങ്ങൾ തുറന്നു കൊടുക്കു​െമന്നും ഹോട്ടലുകൾക്ക്​ അനുമതി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക്​ കൂടുതൽ പിഴ ചുമത്തുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ബ്രിട്ടനിൽ കോവിഡ്​ 19 രോഗികളുടെ എണ്ണം രണ്ട്​ ലക്ഷം കടന്നിരുന്നു. 31,855 പേരാണ്​​ രോഗം ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Boris Johnson speech: PM unveils 'conditional plan' to reopen society-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.