ലിറ്റർ കണക്കിന്​ ഓക്​സിജൻ നൽകിയാണ്​ ജീവൻ രക്ഷിച്ചത്​; കോവിഡ്​ ​അനുഭവം വിവരിച്ച്​ ബോറിസ്​ ജോൺസൺ

ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്​ഥയിലായ ത​​െൻറ ജീവൻ രക്ഷിക്കാൻ ലിറ്ററു കണക്കിന്​ ഓക്​സിജൻ നൽകിയെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. സൺ ഓഫ്​ സൺഡെ പ​ത്രത്തിനു നൽകിയ അഭിമുഖത്തിലാണ്​ ജോൺസൺ മനസു തുറന്നത്​. ലണ്ടനിലെ സ​െൻറ്​ തോമസ്​ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്​. 

‘‘വളരെ ദുർഘടം പിടിച്ച നിമിഷങ്ങളായിരുന്നു അത്​. ഞാനത്​ നിഷേധിക്കുന്നില്ല. ചുരുങ്ങിയ ദിവസം കൊണ്ടാണ്​ ആരോഗ്യനില അത്രയധികം വഷളായത്​. എ​​െൻറ ജീവൻ രക്ഷിക്കാനുള്ള കഠിനപ്രയത്​നത്തിലായിരുന്നു ഡോക്​ടർമാർ. കോവിഡ്​ ബാധിച്ച്​ താൻ മരിച്ച്​ പോയാൽ എന്തുചെയ്യുമെന്നതിനെ കുറിച്ചുവരെ ഡോക്​ടർമാർ ആലോചിച്ചിരുന്നു. രോഗമുക്​തനായ താൻ ഭാഗ്യവാനാണെന്നും ബോറിസ്​ ജോൺസൺ പറഞ്ഞു.

മാർച്ച്​ 27നാണ്​ ജോൺസന്​ കോവിഡ്​ ബാധിച്ചത്​. രോഗത്തി​​െൻറ ചെറുലക്ഷണങ്ങൾ മാത്രം അനുഭവപ്പെട്ടതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതി​െന തുടർന്ന്​ ഏപ്രിൽ അഞ്ചിന്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

Tags:    
News Summary - Boris Johnson reveals 'contingency plans' made during treatment -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.