പടിഞ്ഞാറൻ ജറുസലേം ഇ​സ്രാ​യേ​ൽ തലസ്ഥാനമായി ആസ്ട്രേലിയ അംഗീകരിക്കും

സിഡ്നി: ഇ​സ്രാ​യേ​ൽ തലസ്ഥാനമായി പടിഞ്ഞാറൻ ജറുസലേം അംഗീകരിക്കുമെന്ന് ആസ്ട്രേലിയ. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അന്തിമ തീരുമാനം വരെ ടെൽഅവീവിലെ ആസ്ട്രേലിയൻ എംബസി പടിഞ ്ഞാറൻ ജറുസലേമിലേക്ക് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍റെ തലസ്ഥാനമായി കിഴക്കൻ ജറുസലേം ആസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളതാണെന്ന് സ്കോട്ട് മോറിസൺ വ്യക്തമാക്കി. ആസ്ട്രേലിയയിലെ രാഷ്ട്രീയ നേതാക്കളുമായും സഖ്യരാജ്യങ്ങളുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് ഇ​സ്രാ​യേ​ൽ തലസ്ഥാനമായി പടിഞ്ഞാറൻ ജറുസലേം അംഗീകരിക്കുന്ന വിവരം പുറത്തുവിട്ടത്.

നേരത്തെ, ഇ​സ്രാ​യേ​ൽ തലസ്ഥാനമായി പടിഞ്ഞാറൻ ജറുസലേം അംഗീകരിച്ച അമേരിക്ക തങ്ങളുടെ എംബസി അവിടേക്ക് മാറ്റിയിരുന്നു. ഗ്വാട്ടീമാല, പരാഗ്വെ എന്നീ രാജ്യങ്ങളും ഇ​സ്രാ​യേ​ലിന്‍റെ പുതിയ തലസ്ഥാനത്തെ അംഗീകരിച്ചിരുന്നു. എന്നാൽ, പരാഗ്വെയിൽ ഭരണമാറ്റം ഉണ്ടായതോടെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി.

1967ലെ യുദ്ധത്തിൽ ഇ​സ്രാ​യേ​ൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലേം സ്വതന്ത്ര ഫലസ്തീന്‍റെ തലസ്ഥാനമായി ലഭിക്കണമെന്നാണ് ഫലസ്തീൻ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Australia West Jerusalem Israeli capital -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.